ഷിക്കാഗോ ഫ്രന്റ്സ് ക്ലബിന്റെ ചീട്ടുകളി മത്സരം നവംബർ 12ന്
Sunday, October 9, 2016 6:57 AM IST
ഷിക്കാഗോ: ഷിക്കാഗോ ഫ്രന്റസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചീട്ടുകളി മത്സരം നടത്തുന്നു. നവംബർ 12 ന് രാവിലെ 10ന് ആരംഭിക്കുന്ന മത്സരങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിലാണ് അരങ്ങേറുക.

10ന് ലേലവും വൈകുന്നേരം അഞ്ചിന് റമ്മിയും എന്ന രീതിയിലാണ് മത്സരങ്ങൾ. ലേലത്തിന് ഒന്നാം സമ്മാനമായി പിണർക്കയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന ഏബ്രഹാം പിണർക്കയിൽ മെമ്മോറിയൽ ട്രോഫിയും 1501 ഡോളറും ലഭിക്കും. രണ്ടാം സ്‌ഥാനക്കാർക്ക് സഞ്ജു പുളിക്കത്തൊട്ടിയിൽ സ്പോൺസർ ചെയ്യുന്ന ട്രോഫിയും 751 ഡോളറും ലഭിക്കും. റമ്മി മത്സരത്തിൽ ആദ്യ സ്‌ഥാനക്കാർക്ക് പൂത്തുറയിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന ട്രോഫിയും 1001 ഡോളറും സമ്മാനമായി ലഭിക്കും. രണ്ടാം സ്‌ഥാനക്കാർക്ക് സോയി കുഴിപ്പറമ്പിൽ സ്പോൺസർ ചെയ്യുന്ന ട്രോഫിയും 501 ഡോളറും സമ്മാനമായി ലഭിക്കും. വിവരങ്ങൾക്ക്: ജസ്റ്റിൻ തെങ്ങനാട്ട് 8472875125, ഫെബിൻ കണിയാലി 8473728531.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ