നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി
Tuesday, October 11, 2016 1:52 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ നവംബർ നാല്, അഞ്ച് (വെള്ളി, ശനി) തീയതികൽ നടക്കുന്ന നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി.

സ്കൂൾ യുവജനോത്സവ മാതൃകയിൽ ഇന്ത്യൻ വംശജരായ കുട്ടികൾക്കുവേണ്ടി നടത്തുന്ന നൃത്തനൃത്തേതര ഇനങ്ങൾ ഉൾപ്പെട്ട മത്സരങ്ങൾ രണ്ടു ദിവസമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനങ്ങൾ ആദ്യ ദിവസമായ വെള്ളിയാഴ്ചയും നൃത്തേതര ഇനങ്ങൾ രണ്ടാം ദിവസമായ ശനിയാഴ്ചയുമാണ് നടക്കുക.

നൃത്താഞ്ജലി വെബ്സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 15 ആണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

പ്രമോ വീഡിയോ കാണുവാൻ https://www.youtube.com/watch?v=OWHBQ1R_JJI എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ