ഷിക്കാഗോ കെസിഎസ് യുവജനോത്സവം ശ്രദ്ധേയമായി
Tuesday, October 11, 2016 2:25 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) സംഘടിപ്പിച്ച യുവജനോത്സവത്തിൽ നൂറിൽപ്പരം യുവജനങ്ങൾ പങ്കെടുത്തു. ക്നാനായ കമ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെട്ട യുവജനോത്സവം ഫാ. ബോബൻ വട്ടംപുറത്ത് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.എസ്. വൈസ്പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയിൽ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, കെ.സി.സി.എൻ.എ. ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കൽ, എന്റർടൈൻമെന്റ് കമ്മറ്റി ചെയർപേഴ്സൺ ഡെന്നി പുല്ലാപ്പള്ളിൽ, കമ്മറ്റി അംഗങ്ങളായ ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട്, നാഷണൽ കൗൺസിൽ അംഗം ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേൽ, 2015 കലാതിലകം ഹാനാ ചേലയ്ക്കൽ, 2015 കലാപ്രതിഭ ക്രിസ്റ്റിൻ ചേലയ്ക്കൽ എന്നിവരും സന്നിഹിതരായിരുന്നു.



അനുഷ കുന്നത്തുകിഴക്കേതിൽ കലാതിലകമായും റ്റോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. അലക്സ് ജോൺ റ്റോമി ചക്കാലയ്ക്കൽ, ഡാനിയൽ തിരുനെല്ലിപറമ്പിൽ എന്നിവരെ റൈസിംഗ് സ്റ്റാർസ് ആയും തെരഞ്ഞെടുത്തു. ഒക്ടോബർ 22–നു വൈകുന്നേരം ആറിനു ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടുന്ന നേതൃസംഗമത്തിൽവെച്ച് വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. നവംബർ 19 –നു താഫ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടത്തുന്ന ക്നാനായ നൈറ്റിൽ കലാതിലകം/കലാപ്രതിഭ വിജയികളെ ആദരിക്കും. കെ.സി.എസ്. യുവജനോത്സവം വൻ വിജയമാക്കുവാൻ നേതൃത്വം നൽകിയ ഡെന്നി പുല്ലാപ്പള്ളിൽ, ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട്, ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേൽ എന്നിവരെ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.

റിപ്പോർട്ട്: ജീനോ കോതാലടിയിൽ