വയനാട് മുസ്ലിം യത്തീംഖാനക്ക് പുതിയ നേതൃത്വം
Tuesday, October 11, 2016 5:32 AM IST
കുവൈത്ത്: വയനാട് മുസ്ലിം യത്തീംഖാനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയയിൽ നടന്ന വയനാട് മുസ്ലിം ഓർഫനേജ് കുവൈത്ത് വെൽഫെയർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം കെ.സി. റഫീക്ക് ഉദ്ഘാടനം ചെയ്തു. ആർ.എൻ. ഷൗക്കത്തലി അധ്യക്ഷത വഹിച്ച യോഗത്തിൽ അക്ബർ വയനാട്, ഉബൈദ് പുറക്കാട്ടിരി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എച്ച്.എം. ആലിക്കുട്ടി ഹാജി (രക്ഷാധികാരി), അയൂബ് കേച്ചേരി (പ്രസിഡന്റ്), ആർ.എൻ. ഷൗക്കത്തലി (വർക്കിംഗ് പ്രസിഡന്റ്), മുഹമ്മദലി തിരുവാങ്ങൂർ, അബ്ദുൽ കരീം ബത്തേരി (വൈസ് പ്രസിഡന്റുമാർ), അക്ബർ വയനാട് (ജനറൽ സെക്രട്ടറി), ഉബൈദ് പുറക്കാട്ടിരി, അനസ് മുഹമ്മദ് (ജോ. സെക്രട്ടറിമാർ), ജലീൽ വാരമ്പറ്റ (ട്രഷറർ), റഫീഖ് കോഴിക്കോട് (റിസീവർ), ഷബീർ മുട്ടിൽ (ഓഡിറ്റർ) എന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി ബഷീർ അമേത്ത്, ഹംസ പയ്യന്നൂർ, അലി പനമരം, റിയാസ് കമ്പളക്കാട്, ഇബ്രാഹിം ബത്തേരി, ഗഫൂർ മങ്കടവ്, റഷീദ് ഇരുളം,റഫീഖ്, സമദ് മലപ്പുറം, ജാബിർ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ