ഡബ്ലിനിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15ന്
Tuesday, October 11, 2016 5:32 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബ്ബും സംയുക്‌തമായി നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15ന് (ശനി) ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിൽ അരങ്ങേറും. ലീഗ്, ലെഷർ വിഭാഗങ്ങളിൽ ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.

ഡബ്ല്യുഎംസി ചലഞ്ചേഴ്സ് കപ്പിനുവേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾക്ക് കാഷ് അവാർഡ് ഏർപ്പെടുത്തി. 250 യൂറോയുടെ കാഷ് പ്രൈസാണ് രണ്ടു വിഭാഗങ്ങളിലായി വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. റണ്ണേഴ്സ് അപ്പിന് 100 യൂറോയുടെ കാഷ് പ്രൈസും ലഭിക്കും.

വിവരങ്ങൾക്ക്: കിഷോർ ജോർജ് 0899671675, സാബു ഏലിയാസ് 0899562000, സജി ജേക്കബ് 0876286281.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ