അബുദാബി മലയാളി സമാജം ഓണം ആഘോഷിച്ചു
Tuesday, October 11, 2016 5:33 AM IST
അബുബാബി: അബുദാബി മലയാളി സമാജം വിവിധ പരിപാടികളോട ഓണം ആഘോഷിച്ചു. യുഎഇയിലെ വിവിധ എമിരേറ്റുകളിൽനിന്നായി മൂന്നു പേരടങ്ങുന്ന 28 ഓളം ടീമുകൾ ഒരുക്കിയ അത്തപൂക്കള മത്സരത്തോടെ ഓണാഘോഷത്തിന് തുടക്കമായി. മത്സരത്തിൽ ഒന്നാം സ്‌ഥാനം സന്ധ്യ–ഷൈജു ടീം ഒന്നാം സ്‌ഥാനവും സന്ധ്യ സുബാഷ് ടീം രണ്ടാം സ്‌ഥാനവും ഇന്ദുലേഖ രാധാകൃഷ്ണൻ ടീം മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

തുടർന്നു കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ മത്സരങ്ങൾ അരങ്ങേറി. കുട്ടികൾക്കും സ്ത്രീകൾക്കുമായി വടംവലി മത്സരവും പുരുഷന്മാർക്കായി തലയിണ അടി മത്സരവും നടന്നു.

തുടർന്നു നടന്ന സമ്മാനദാന ചടങ്ങ് സമാജം പ്രസിഡന്റ് യേശു ശീലൻ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം കൺവീനർ ലിജി ജോബിസ്, കലാവിഭാഗം സെക്രട്ടറി അബ്ദുൾ ഖാദർ തിരുവത്ര, വൈസ് പ്രസിഡന്റ് പി.ടി. റഫീഖ്, ജോ. സെക്രട്ടറി മഹബൂബ് അലി, ജനറൽ സെക്രട്ടറി സതീഷ് കുമാർ, ചീഫ് കോഓർഡിനേറ്ററ് എ.എം. അൻസാർ എന്നിവർ പ്രസംഗിച്ചു.

വനിതാ വിഭാഗം കൺവീനർ ലിജി ജോബിസ്, ജോയിന്റ് കൺവീനർമാരായ അപർണ സന്തോഷ്, നൗഷിദ ഫസൽ, യമുന ജയലാൽ, കമ്മിറ്റി അംഗങ്ങളായ പി.ടി. റിയാസുദ്ദീൻ, അബൂബക്കർ മേലേതിൽ, രണകുമാർ, സിർജൻ, സി.പി. സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള