സംസ്കൃതി ദോഹ സെന്റർ യൂണിറ്റ് സമ്മേളനം സമാപിച്ചു
Tuesday, October 11, 2016 5:34 AM IST
ദോഹ: സംസ്കൃതി ദോഹ സെന്റർ യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്കൃതി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ ഇ.എം. സുധീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മനാഫ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഒ.കെ. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സുഹാസ് പാറക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പ്രസിഡന്റ് എ.കെ. ജലീൽ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, പ്രമോദ് ചന്ദ്രൻ, രാജീവ് രാജേന്ദ്രൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് വടക്കയിൽ എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി മനാഫ് ആറ്റുപുറം സെക്രട്ടറിയായി സുഹാസ് പാറക്കണ്ടി എന്നിവരേയും വിനോദ് വടക്കയിൽ, രവീന്ദ്രൻ പുതുക്കുടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും രാജീവ് രാജേന്ദ്രൻ, എസ്.ജി. നിധിൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും 23 അംഗ എക്സിക്യുട്ടീവിനേയും സമ്മേളനം തെരഞ്ഞെടുത്തു.