ആർഎസ്സി മക്ക സോൺ സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു
Tuesday, October 11, 2016 5:37 AM IST
മക്ക: പ്രവാസ വിദ്യാർഥികളിലും യുവാക്കളിലും കല സാഹിതീയ ജീവിതങ്ങളുടെ ഇസ്ലാമിക മാനം രുപപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ആർഎസ്സി മക്ക സോൺ ഒക്ടോബർ 28ന് (വെള്ളി) നടത്തുന്ന സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

ടി.എസ്.ബദറുദ്ദീൻ തങ്ങൾ (രക്ഷാധികാരി), കാസിം ഹാജി പേരാമ്പ്ര (ചെയർമാൻ), ബഷീർ ഹാജി നിലമ്പൂർ, ഹുസൈൻ ഹാജി കൊടിഞ്ഞി, ജലീൽ മാസ്റ്റർ വടകര (വൈസ് ചെയർമാൻ), മുഹമ്മദലി വലിയോറ (ജനറൽ കൺവീനർ), അബ്ദുറഹിമാൻ സഖാഫി ചെമ്പ്രശേരി, ലത്തീഫ് ഹാജി, അഷ്റഫ് പേങ്ങാട് (കൺവീനർമാർ), റഷീദ് വേങ്ങര, സിദ്ധീഖ് ഹാജി കാന്തപുരം അലി മാക്കൂൽ പീടിക, സലാം ചാപ്പിനശേരി (ഫുഡ്), നൗഷാദ് പട്ടാമ്പി (മീഡിയ), ഇസ്ഹാഖ് ഫറോക്ക്, ജലീൽ മലയമ്മ (പ്രചാരണം), മുഹമ്മദ് ഹനീഫ് അമാനി,ബഷീർ മുസ്ലിയാർ അടിവാരം,മുനീർ ഹാജി (ഫൈനാൻസ്) ഉസ്മാൻ കുറുകത്താണി,നൗഫൽ കൊളപ്പുറം, എൻജി.ഫൈസൽ (പ്രൈസ് ആൻഡ് അവാർഡ്), മുസമ്മിൽ, മുസ്തഫ ,ഗഫൂർ (സ്റ്റേജ് ആൻഡ് സൗണ്ട്), സിറാജ്, സൈഫുദ്ദീൻ ,ലത്തീഫ് (ട്രാൻസ്പോർട്ട്) എന്നിവരെ യോഗം തെരഞ്ഞെടുത്തു

സൈദലവി സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൽമാൻ വെങ്ങളം, ശിഹാബുദ്ധീൻ കുറുകത്താണി, ഷാഫി ബാഖവി, മുസ്തഫ കാളോത്ത് എന്നിവർ സംസാരിച്ചു.

വൈകുന്നേരം ആറു മുതൽ ഷിഫാ അൽബറക ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. യൂണിറ്റ്, സെക്ടർ തലത്തിൽ നിന്ന് വിജയിച്ച 150 ഓളം മത്സരാർഥികൾ 45 ഇനങ്ങളിലായി മാറ്റുരക്കും. നാല് വേദികളിലായി മാപ്പിളപ്പാട്ട്, അറബി ഗാനം, മദ്ഹ് ഗാനം, പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, സംഘ ഗാനം, കവിതാ രചന, കവിത രചന, ദഫ് മട്ട്, ഖാവാലി തുടങ്ങിയ ഇനങ്ങളിൽ മാറ്റുരയ്ക്കും. നഴ്സറി വിദ്യാർഥികൾക്ക് കിഡ്സ് പ്രോഗ്രാം അരങ്ങേറും. വനിതകൾക്കായി മലയാളം പ്രബന്ധം, ഇംഗ്ലീഷ് പ്രബന്ധ രചന, കവിത, കഥാ രചന, ചിത്ര രചന തുടങ്ങിയ മത്സരങ്ങൾ നടക്കും.

വിവരങ്ങൾക്ക്: 0507980713, 0534103654.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ