യുക്മ മിഡ്ലാൻഡസ് റീജണൽ കലാമേള: രജിസ്ട്രേഷൻ ഒക്ടോബർ 12ന് അവസാനിക്കും
Tuesday, October 11, 2016 5:38 AM IST
ലണ്ടൻ: നോട്ടിംഗ്ഹാമിലെ റൂഷ് ക്ലിഫി ലെഷർ സെന്ററിൽ ഒക്ടോബർ 22നു നടക്കുന്ന യുക്മ മിഡ്ലാൻഡസ് റീജണൽ കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 12ന് (ബുധൻ) അവസാനിക്കും.

മേളയിലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന മത്സരാർഥികൾ 12നു തന്നെ അവരവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് അസോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തി റീജണൽ നേതൃത്ത്വത്തെ ഏൽപ്പിക്കേണ്ടതാണ്.

ഒരു അംഗ അസോസിയേഷനിൽ നിന്നും ഒരു ഇനത്തിൽ രണ്ടു മത്സരാർഥികളെ മാത്രമേ പങ്കെടുപ്പിക്കുവാൻ കഴിയൂ എന്നതിനാൽ ഭുരിഭാഗം അസോസിയേഷനുകളിലും മത്സരം നടത്തി വിജയികളെയാണ് കലാമേളയ്ക്ക് എത്തിക്കുന്നത്. അപേക്ഷകൾ പോസ്റ്റിലൂടെയോ ഇമെയിൽ വഴിയോ വാട്സ് ആപ്പിലുടെയോ സ്വികരിക്കും. മത്സരത്തിൽ പ്രായം തെളിയിക്കുന്ന രേഖകൾ മത്സര ദിവസം ഒപ്പം കരുത്തേണ്ടതാണ്.

വേദിയുടെ വിലാസം: RUSHCLIFE LEISURE CENTR BOUNDARY ROAD, NG2 7BY.