കാൻബറയിൽ കന്യാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും തിരുനാൾ ഭക്‌തി സാന്ദ്രമായി
Tuesday, October 11, 2016 8:11 AM IST
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളും സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ഇടവകയുടെ വാർഷികവും കാൻബറയിൽ മലയാളി കത്തോലിക്ക കൂട്ടായ്മ സ്‌ഥാപിതമായതിന്റെ പത്താം വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്ന തിരുനാൾ ആഘോഷങ്ങൾ യാരലുമാലാ സെന്റ് പീറ്റർ ഷാനേൽ പള്ളിയിൽ മുൻവികാരി ഫാ. വർഗീസ് വാവോലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങളോടെ തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ സഹ കാർമികത്വം വഹിച്ചു.

രണ്ടാം ദിവസം ഇടവക ദിനമായി ആഘോഷിച്ചു. മെറിച്ചി കോളജിൽ രാവിലെ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ കുർബാന അർപ്പിച്ചു. തുടർന്ന് കായിക മത്സരങ്ങൾ നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യ വത്തിക്കാൻ അപ്പസ്റ്റോലിക് നൂൺഷ്യോ കൗൺസിലർ മോൺ. റവ. ജോൺ കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് താമരശേരി താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നാമഹേതുക തിരുനാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, ട്രസ്റ്റി ബെന്നി കണ്ണമ്പുഴ, ജനറൽ കൺവീനർ കെന്നഡി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇടവകയിലെ വിവിധ വാർഡുകളുടെയും സംഘടനകളുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും നടന്നു.

പ്രധാന തിരുനാൾ ദിനത്തിൽ താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു തിരുനാൾ സന്ദേശം നൽകി. ഫാ. മാത്യു കുന്നപ്പിള്ളിൽ, ഫാ. ജോഷി കുര്യൻ ഫാ. പ്രവീൺ അരഞ്ഞാണി, ഫാ. ടോമി പട്ടുമാക്കിയിൽ, ഫാ. അസിൻ തൈപ്പറമ്പിൽ, ഫാ. ബൈജു തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണം ലദീഞ്ഞ് സ്നേഹവിരുന്ന് എന്നിവ നടന്നു.

തിരുനാളിന് മുന്നോടിയായി വിവിധ ദിവസങ്ങളിൽ നടന്ന വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും ഫാ. ജയിംസ് ആന്റണി, മോൺ. ജോൺ കല്ലറക്കൽ, ഫാ. അസിൻ തൈപ്പറമ്പിൽ, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേൽ, ഫാ. ജോഷി കുര്യൻ, ഫാ. പ്രവീൺ അരഞ്ഞാണി, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ടോമി പട്ടുമാക്കിയിൽ എന്നിവർ കാർമികത്വം വഹിച്ചു.

തദ്ദേശീയരും മലയാളികളും ഉൾപ്പെടെ ആയിരത്തിലേറെപ്പേർ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്തു.

അജയ് തോമസ് പറമ്പകത്ത്, അനീഷ് സെബാസ്റ്റ്യൻ കാവാലം, ആന്റണി പന്തപ്പള്ളിൽ മാത്യു, ബിജു മാത്യു പുളിക്കാട്ട്, ചാൾസ് ജോസഫ് കൊടമുള്ളിൽ, ഡിജോ ജോസഫ് ചെന്നിലത്തുകുന്നേൽ, ജയിംസ് ഇഗ്നേഷ്യസ് പൊന്നമറ്റം, ജോബിൻ ജോൺ കാരക്കാട്ട്, റോണി കുര്യൻ കൊട്ടാരത്തിൽ, സജിമോൻ തോമസ് ചെന്നുംചിറ, സെബാസ്റ്റ്യൻ വർഗീസ് കണ്ണംകുളത്ത്, ഷിനു ജേക്കബ് വാണിയപ്പുരക്കൽ, ടൈറ്റസ് ജോൺ തുണ്ടിയിൽ എന്നിവരായിരുന്നു ഇത്തവണത്തെ തിരുനാൾ പ്രസുദേന്തിമാർ.

വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ കെന്നഡി എബ്രഹാം, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, രാജു തോമസ്, സിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോമി പുലവേലിൽ