ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് ഓണം–ഈദ് സംഗമം നടത്തി
Tuesday, October 11, 2016 8:17 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്റെ (ADAK) ഓണം–ഈദ് സംഗമം വെള്ളിയാഴ്ച അബാസിയ കമ്യൂണിറ്റി (ജെമ്മയ്യ) ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരായി ചാക്കോ ജോർജ് കുട്ടി, ഉപദേശക സമിതി അംഗം മുരളി എസ്. നായർ, ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ തോമസ് മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രമുഖ കലാ സാംസ്കാരിക നായകന്മാരും പങ്കെടുത്തു.

തുടർന്ന് എസ് ബാൻഡിന്റെ ഗാനമേള, നാടൻ കലാപരിപാടികൾ, ഓണപൂക്കളം, മാവേലി,പുലിക്കളി, തിരുവാതിരകളി, ഒപ്പന,താലപ്പൊലി, ചെണ്ടമേളം, കവിത, നടൻ പാട്ട്, സിനിമാറ്റിക് ഡാൻസ് എന്നിവയും സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. ക്രിസ്റ്റഫർ ഡാനിയൽ, സി. കൃഷ്ണകുമാർ, ഷിബു ചെറിയാൻ, ബിനു ചേമ്പാലയം,സക്കീർ പുത്തൻപാലത്ത്, എസ്.എസ്. സുനിൽ, സൈജു ഇട്ടിത്തറയിൽ, ഐഡിയൽ സലിം,മാത്യു അച്ചൻ കുഞ്ഞു,ശ്രീകുമാർ പിള്ള,ഹരി സോമൻ,മനോജ് ജോൺ,ഗണേഷ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ