ഫോമാ പുതിയ ഭരണസമിതി 15ന് സത്യപ്രതിജ്‌ഞ ചെയ്യും
Tuesday, October 11, 2016 8:19 AM IST
ഷിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയ ഭാരവാഹികൾ ഒക്ടോബർ 15ന് (ശനി) സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കും. മേയ്ൻ ഈസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

ബെന്നി വാച്ചാച്ചിയോടൊപ്പം ജനറൽ സെക്രട്ടറിയായി ജിബി തോമസ്, ട്രഷറർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും റീജണൽ വൈസ് പ്രസിഡന്റ്മാരായ ജോൾസൺ വർഗീസ് (ന്യൂ ഇംഗ്ലണ്ട്), പ്രദീപ് നായർ (ന്യൂയോർക്ക് മെട്രോ), വർഗീസ് കെ. ജോസഫ് (ന്യൂയോർക്ക് എമ്പയർ), സാബു സക്കറിയ (മിഡ് അറ്റ്ലാന്റിക്), തോമസ് കുര്യൻ (ക്യാപിറ്റൽ), റജി സഖറിയാസ് ചെറിയാൻ (സൗത്ത് ഈസ്റ്റ്), പോൾ കെ. ജോൺ (വെസ്റ്റേൺ), ബിജി ഫിലിപ്പ് എടാട്ട് (സെൻട്രൽ), റോജൻ തോമസ് (ഗ്രേറ്റ് ലേക്ക്സ്), ഹരി നമ്പൂതിരി (സതേൺ), തോമസ് തോമസ് (അറ്റ് ലാർജ്) എന്നിവരും നാഷണൽ കമ്മിറ്റി മെംബർമാരായി സണ്ണി നൈനാൻ, എ.വി. വർഗീസ്, തോമസ് ടി. ഉമ്മൻ, സിറിയക്ക് കുര്യൻ, രാജ് കുറുപ്പ്, മാത്യു വർഗീസ്, ഷീല ജോസ്, ജോസ്മോൻ തത്തംകുളം, ജോസഫ് ഔസോ, സജു ജോസഫ്, പീറ്റർ മാത്യു, ജോണിക്കുട്ടി ജോസഫ്, ജയിൻ മാത്യൂസ്, തോമസ് മാത്യു, ജയിസൺ വേണാട്ട് എന്നിവരും വുമൺസ് പ്രതിനിധികളായി രേഖാ ഫിലിപ്പ്, ബീനാ വള്ളിക്കളം, രേഖാ നായർ എന്നിവരും സത്യപ്രതിജ്‌ഞ ചെയ്ത് സ്‌ഥാനമേൽക്കും.

ഫോമായുടെ അഞ്ച് അംഗ ജുഡീഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ പോൾ സി. മത്തായിയും ജുഡീഷ്യൽ കൗൺസിൽ അംഗങ്ങളായ രാജു ഫിലിപ്പ്, അലക്സ് ജോൺ എന്നിവരായിരിക്കും പ്രതിജ്‌ഞാ വാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നത്. ഓത്ത് എടുക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജുഡീഷ്യൽ കമ്മിറ്റി ചെയർമാൻ പോൾ സി. മത്തായി അറിയിച്ചു.

നോർത്ത് അമേരിക്കയിൽ ഉടനീളം ആറുപത്തഞ്ചോളം അംഗ സംഘടനകളുള്ള, ഏറ്റവും വലിയ മലയാളി ദേശീയ സംഘടനയായ ഫോമാ, അഞ്ചു ലക്ഷത്തിൽപരം മലയാളികളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ 65 സംഘടനകളിൽ നിന്നും പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് ഷോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കൽ 773 516 0722, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952, ജോമോൻ കളപ്പുരയ്ക്കൽ 863 709 4434.