ബംഗളൂരു: വൈസ്മെൻ ഇന്റർനാഷണൽ ബംഗളൂരു ഡിസ്ട്രിക്ട് 1 ന്റെ ആഭിമുഖ്യത്തിൽ ധർമാരാം ഡിവികെ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷമത്സരങ്ങളിൽ ജയനഗർ ക്ലബ് ചാമ്പ്യന്മാരായി. ഡിസ്ട്രിക്ടിലെ 14 ക്ലബുകൾക്കായി നടന്ന സ്കിറ്റ്, തിരുവാതിര എന്നീ ഗ്രൂപ്പിനങ്ങളിലും ഏറ്റവും മികച്ച നടൻ, ഏറ്റവും നല്ല മാവേലി എന്നീ വ്യക്തിഗത ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്. മുൻ ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻ ഡോ. പി.ജി. സെബാസ്റ്റ്യൻ ഏറ്റവും മികച്ച നടനായും വൈസ്മെൻ വിനോദ് നായർ ഏറ്റവും മികച്ച മാവേലിയായും വിജയിച്ചു. റിയ ജയിംസ് ഡ്രോയിംഗിൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മുഖ്യാതിഥി റവ. ഡോ. തോമസ് പാറയ്ക്കൽ സിഎംഐയും ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻ കെ.ജെ. ജോർജും കാഷ് അവാർഡും ട്രോഫിയും നല്കി.
ഓണാഘോഷം നടത്തി
ബംഗളൂരു: സുൽത്താൻപാളയ ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബിബിഎംപി ഡപ്യൂട്ടി മേയർ എം. ആനന്ദ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. എംഎൽസി സുരേഷ് ബൈരതി, ഫാ. റോയ് വട്ടക്കുന്നേൽ, ഷാജി പിള്ള, വൈസ് പ്രസിഡന്റ് വി.പി. ജോൺ, സെക്രട്ടറി എം.സി. രമേശ്, പ്രോഗ്രാം കൺവീനർ എൻ. രവീന്ദ്രൻ, വനിതാ വിംഗ് കൺവീനർ ലീല അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
കർണാടക മലയാളി സമാജം ഓണാഘോഷം
ബംഗളൂരു: കർണാടക മലയാളി സമാജത്തിന്റെ ഓണാഘോഷം ഓണവീട്–2016 ഒക്ടോബർ രണ്ടിന് കർമലരാം തിയോളജി കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം പത്മശ്രീ മധു ഉദ്ഘാടനം ചെയ്തു. കെഎംഎസ് പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെഎംഎസ് സ്ഥാപകാംഗവും പ്രശസ്ത വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജിനെ ആദരിച്ചു. കെഎംഎസ് വനിതാവിംഗ് പ്രസിഡന്റ് റോസ് ജയിംസ്, കെഎംഎസ് സെക്രട്ടറി ടോണി പൗലോസ്, അഡ്വൈസർ കെ.ടി. പോൾ, ഓണവീട് കൺവീനർ മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. സമാജം അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും വയലി ടീം അവതരിപ്പിച്ച ബാംബൂ ഓർക്കസ്ട്രയും അരങ്ങേറി.
ഓണാഘോഷം നടത്തി
_wKfqcp: cma¿ C³kvänäyq«v Hm^v amt\Pvsaâv ÌUokv, _nkn\kv ÌUokv, eoK ÌUokv F¶o hnZymeb§fnse hnZymÀYnIfpsS t\XrXz¯n HmWmtLmjw kwLSn¸n¨p. UbdÎÀ Fw.BÀ. ]«m`ndmw BtLmj§Ä DZvLmS\w sNbvXp. XpSÀ¶v XncphmXnc, imkv{Xob \r¯w XpS§nb Iem]cn]mSnIÄ Act§dn. Iem]cn]mSnIÄ Uo³ {]^, Acp¬ N{µ DZvLmS\w sNbvXp. ]cn]mSnItfmS\p_Ôn¨v ]mbkhnXcWhpw \S¶p.