അയർലൻഡിൽ ഇംഗ്ലീഷ് റസിഡൻഷ്യൽ ധ്യാനം നവംബർ 11, 12, 13 തീയതികളിൽ
Wednesday, October 12, 2016 5:03 AM IST
എന്നിസ്: അയർലൻഡിൽ ഫാ. ജോർജ് അഗസ്റ്റിൻ ഒഎസ്ബി നേതൃത്വം നൽകുന്ന വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള സെന്റ് ഫ്ളാനൻസ് കോളജിൽ നവംബർ 11,12,13 തീയതികളിൽ ഇംഗ്ലീഷിലുള്ള റസിഡൻഷ്യൽ ധ്യാനം നടത്തുന്നു.

പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ തോമസ് പോൾ ആണ് മൂന്നു ദിവസത്തെ ധ്യാനം നയിക്കുന്നത്.

11 ലെ തിരുക്കർമങ്ങൾ കില്ലലൂ രൂപതയിലെ നിയുക്‌ത മെത്രാൻ ഫിൻന്റൻ മൊനാഹൻ നേതൃത്വം നൽകും. 12ന് തിയതിയിലെ തിരുക്കർമങ്ങൾക്ക് വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ പേട്രൺ ബിഷപ്പും, കാഷ്യൽ ആൻഡ് ഇമിലി രൂപതകളുടെ ആർച്ചു ബിഷപ്പുമായ കിരൺ ഒ റയിലി നേതൃത്വം നൽകും.

18 വയസ് മുതലുള്ളവർക്കാണ് ധ്യാനത്തിൽ പങ്കെടുക്കാൻ അവസരം. താമസവും ഭക്ഷണവും ധ്യാനകേന്ദ്രത്തിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: [email protected], സിൽജു 0863408825, മോനച്ചൻ 0877553271, സാബു 0871687778.