ടാമ്പയിൽ ഫൈൻ ആർട്സ് നാടകം ഒക്ടോബർ 15ന്
Wednesday, October 12, 2016 5:11 AM IST
ടാമ്പ (ഫ്ളോറിഡ): സെന്റ് മാർക്സ് മാർത്തോമ ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് (ശനി) ന്യൂജേഴ്സി ഫൈൻ ആർട്സ് മലായളം അവതരിപ്പിക്കുന്ന ‘പഞ്ചനക്ഷത്ര സ്വപ്നം’ എന്ന നാടകം അരങ്ങേറും. ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററിൽ വൈകുന്നേരം വൈകുന്നേരം 5.30നാണ് പരിപാടി. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ഫ്രാൻസിസ് ടി. മാവേലിക്കരയാണ് രചയിചാവ്. സണ്ണി റാന്നി, സജിനി സഖറിയ, ജോർജ് മുണ്ടൻചിറ, റോയി മാത്യു, ഷിബു ഫിലിപ്പ്, ടീനോ തോമസ്, ഷൈനി ഏബ്രഹാം, ജോർജ് തുമ്പയിൽ എന്നിവരാണ് അഭിനേതാക്കൾ. നാടകാവതരണവുമായി ബന്ധപ്പെട്ട ഫൈൻ ആർട്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ അറിയിച്ചു.

ഷോയിൽനിന്നും ലഭിക്കുന്ന തുക നിർധനരായ കാൻസർ രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ജോയിക്കുട്ടി ഡാനിയേൽ 813 774 8855, ഏബ്രഹാം പി. ചാക്കോ 813 685 9348.