എസ്എംസിസി ഹെൽത്ത് സെമിനാറും, ഫ്ളൂ ഷോട്ടും വൻ വിജയം
Friday, October 14, 2016 2:57 AM IST
ഷിക്കാഗോ: എസ്എംസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സീറോ മലബാർ കത്തീഡ്രലിൽ ഹെൽത്ത് സെമിനാർ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോൻസ് ഫാർമസി സ്പോൺസർ ചെയ്ത ഫ്ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാർമസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്ളൂ ഷോട്ടിനു നേതൃത്വം നൽകിയത്.

സീറോ മലബാർ കത്തീഡ്രലിൽ ഒക്ടോബർ ഒമ്പതിനു പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട ഹെൽത്ത് സെമിനാർ കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്ളൂഷോട്ട് അഗസ്റ്റിനച്ചൻ സ്വീകരിച്ച് മറ്റുള്ളവർക്ക് മാതൃകയായി.

ഹെൽത്ത് സെമിനാറിൽ ഡോ. മനോജ് നേര്യംപറമ്പിൽ പ്രമേഹത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തു. മലയാളികളുടെ തനതായ ഭക്ഷണശീലം നിലനിർത്തിക്കൊണ്ട് പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഡോ. മനോജ് വിശദീകരിച്ചു. അതിനോടൊപ്പം തന്നെ ജൂബി വള്ളിക്കളം, റാണി കാപ്പൻ, ലെനി ചാക്കോ, റോജി മനോജ്, ബീന വള്ളിക്കളം എന്നിവരുടെ നേതൃത്വത്തിൽ ബ്ലഡ് പ്രഷർ സ്ക്രീനിംഗും, ബ്ലഡ് ഷുഗർ സ്ക്രീനിംഗും നടത്തപ്പെട്ടു.



എസ്.എം.സി.സി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സദസിന് സ്വാഗതം ആശംസിച്ചു. സജി വർഗീസ് ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. മേഴ്സി കുര്യാക്കോസ് സദസിന് നന്ദി രേഖപ്പെടുത്തി. ജോൺസൺ കണ്ണൂക്കാടൻ, സജി വർഗീസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കൽ, ഷാജി കൈലാത്ത്, ജോയി വട്ടത്തിൽ എന്നിവരും പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി. പത്രപ്രവർത്തൻ ജോയിച്ചൻ പുതുക്കുളവും സെമിനാറിൽ സജീവമായി പങ്കെടുത്തു. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം