സിന്റോവി ജോൺ, ജോമോൾ സന്തോഷ് യുകെകെസിവൈഎൽ നാഷണൽ ഡയറക്ടേഴ്സ്
Friday, October 14, 2016 3:37 AM IST
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാഷണൽ ഡയറക്ടർമാരായി സിന്റോ വി. ജോൺ, ജോമോൾ സന്തോഷ് എന്നിവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നൽകിയതായി ഫാ. സജി മലയിൽപുത്തൻപുരയിൽ അറിയിച്ചു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ യുവജന സംഘടനയാണ് ക്നാനായ കാത്തലിക് യൂത്ത് ലീഗ് യുവജനങ്ങളിലെ നേതൃത്വ വികസനം, ആശയവിനിമയ വികസനം, വിശ്വാസ സംരക്ഷണം സഭ–സമുദായ സ്നേഹത്തിലധിഷ്ഠിതമായി നവ തലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുകെകെസിവൈഎൽ പ്രവർത്തിക്കുന്നത്.

സിന്റോ വി. ജോൺ ലിവർപൂൾ യൂണിറ്റ് അംഗവും ജോമോൾ സന്തോഷ് സ്റ്റോക് ഓൺ ട്രെൻഡ് യൂണിറ്റ് അംഗവുമാണ്. സിന്റോ ഉഴവൂർ വെട്ടുകല്ലേൽ കുടുംബാംഗവും ജോമോൾ പാലതുരുത്ത് ഇടവകാംഗമായ സന്തോഷ് പൗവത്തിലിന്റെ ഭാര്യയുമാണ്.