ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം 14ന്
Friday, October 14, 2016 3:38 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കച്ചേരിയുടെ (കൂര്യാ) പ്രഥമ സമ്മേളനം ഒക്ടോബർ 14ന് (വെള്ളി) പ്രസ്റ്റണിലെ രൂപത കാര്യാലത്തിൽ നടക്കും.

വൈകുന്നരം ആറിന് സെന്റ് അൽഫോൻസ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്ത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷമായിരിക്കും പ്രഥമ സമ്മേളനം നടക്കുക. വികാരി ജനറാളന്മാരായ ഫാ. തോമസ് പാറടിയിൽ എംഎസ്ടി, ഫാ. സജി മലയിൽപുത്തൻപരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ ചാൻസിലർ ഫാ. മാത്യു പിണക്കാട്ട്, സെക്രട്ടറി ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ സഹകാർമികരായിരിക്കും.

പൗരസ്ത്യ കാനൻ നിയമത്തിലെ 243 ാം കാനൻ നിഷ്കർഷിക്കും വിധം രൂപത ഭരണത്തിലും അജപാലനധർമത്തിലും തന്നെ സഹായിക്കുന്നതിനായി മാർ ജോസഫ് സ്രാമ്പിക്കൽ ഒക്ടോബർ 10നു തന്നെ രൂപതാകച്ചേരി സ്‌ഥാപിച്ചിരുന്നു. പ്രഥമ സമ്മേളനത്തിൽ കച്ചേരി അംഗങ്ങൾ രൂപതാധ്യക്ഷനു മുമ്പാകെ പ്രതിജ്‌ഞ എടുക്കും.