ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള ശോഭന ഉദ്ഘാടനം ചെയ്യും
Friday, October 14, 2016 3:39 AM IST
ലണ്ടൻ: ഈസ്റ്റ് ആംഗ്ലിയ റീജൺ കലാമേള സിനിമാ നടി ശോഭന ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കലാമത്സരങ്ങൾ ബാസിൽഡണിലെ ജയിംസ് ഹോൺസ്ബി സ്കൂളിലാണ് അരങ്ങേറുക.

റയാൻ നൈനാൻ ചിൽഡ്രൻ ചാരിറ്റിയും വേദഗ്രാം യുകെയും ചേർന്ന് സംഘടിപ്പിക്കുന്ന ഡാൻസിംഗ് ഡ്രംസ് യുകെ ടൂറിന്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുള്ള ശോഭന 15നു (ശനി) വൈകുന്നേരം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ആദ്യ സ്റ്റേജ് ഷോയിൽ നൃത്തം അവതരിപ്പിക്കും. 16ന് (ഞായർ) എലിസ്ബറി വാട്ടർസൈഡ് തീയറ്ററിലും 19ന് (ബുധൻ) ലെസ്റ്റർ അദീനയിലും ആയിരിക്കും പരിപാടി അവതരിപ്പിക്കുക.

കലാമേളയിൽ ഡാൻസ് ഇനത്തിൽ മത്സരിച്ച് ഒന്നാം സ്‌ഥാനം ലഭിക്കുന്ന മത്സരാർഥികൾക്ക് ശോഭനയുടെ നൃത്തം കാണാനുള്ള സൗജന്യ പാസ് ലഭിക്കുമെന്ന് നാഷണൽ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ അറിയിച്ചു. വ്യക്‌തിഗത ഡാൻസ് ഇനത്തിൽ ഒന്നാം സ്‌ഥാനം ലഭിക്കുന്ന മത്സരാർത്ഥിക്ക് അമ്പത് പൗണ്ട് വിലയുള്ള വിഐപി ടിക്കറ്റും രണ്ടാം സ്‌ഥാനം ലഭിക്കുന്ന മത്സാർഥിക്ക് മുപ്പത് പൗണ്ടിന്റെ ടിക്കറ്റും ലഭിക്കും. കൂടാതെ ഗ്രൂപ്പ് ഡാൻസ് ഇനത്തിൽ ഒന്നാം സ്‌ഥാനം ലഭിക്കുന്ന എല്ലാ മത്സാർഥികൾക്കും സൗജന്യ പാസ് ലഭ്യമാണ്.

അതേസമയം, റീജിയണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനൂകളിലേയും മത്സരാർത്ഥികൾ അവസാന ഘട്ടത്തിലുള്ള തയാറെടുപ്പിലാണെന്ന് കലാമേള കോർഡിനേറ്റർ കുഞ്ഞുമോൻ ജോബും പ്രസിഡന്റ് രഞ്ജത്ത് കുമാറും സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനും അറിയിച്ചു.

വിവരങ്ങൾക്ക്: രഞ്ജിത്ത് കുമാർ 07796 886 931, കുഞ്ഞുമോൻ ജോബ് 07828 976113, ഓസ്റ്റിൻ അഗസ്റ്റിൽ 07889 869 216

വിലാസം: Kalamela Venue, James Hornsby School, Basildon, SS15 5NX.