ഐഎപിസി ഇന്റർനാഷണൽ മീഡിയ കൺവൻഷൻ: മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
Friday, October 14, 2016 3:39 AM IST
കണക്ടിക്കട്ട്: ഇന്തോ– അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) മൂന്നാമത് ഇന്റർനാഷണൽ മീഡിയ കോൺഫൻസിനോടനുബന്ധിച്ച് മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

പ്രമുഖ പ്രവാസി എഴുത്തുകാരായ ഡോ. മാത്യു ജോയിസിന്റെ ‘എന്റെ പ്രിയേ’, കോരസൺ വർഗീസിന്റെ ‘വാൽക്കണ്ണാടി’ കവയത്രി മീരനായരുടെ ‘ഗ്രേ ബോൺ വെൻ ബ്ലാക്ക് ഇൻവെറ്റഡ് വൈറ്റ്’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

കണക്ടിക്കട്ടിലെ ഹിൽട്ടൻ സ്റ്റാംഫോർഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബൈബിളിലെ പ്രണയകാവ്യവും പത്തുകല്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന പരമ്പര ‘എന്റെ പ്രിയേ’ എന്ന ഡോ. മാത്യു ജോയിസിന്റെ പുസ്തകം കർണാടക മുൻ മന്ത്രി ജെ. അലക്സാണ്ടർ എം.വി. നികേഷ് കുമാറിനു നൽകി പ്രകാശനം ചെയ്തു. അമേരിക്കയിലെ പ്രമുഖ മലയാളം പത്രമായ ജയ്ഹിന്ദ് വാർത്തയിൽ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയാണ് എന്റെ പ്രിയേ എന്ന പേരിൽ പുസ്തകമാക്കിത്. കോരസൺ വർഗീസിന്റെ വാൽക്കണ്ണാടി സജി ഡൊമനിക്കും മീരാനായരുടെ പുസ്തകം ജെ. അലക്സാണ്ടറും ജി. ശേഖരൻ നായരും ചേർന്നു പ്രകാശനം നിർവഹിച്ചു.

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം