സംരംഭകത്വ സാധ്യതകളുമായി ഐഎപിസി ബിസിനസ് സെമിനാർ
Friday, October 14, 2016 3:40 AM IST
കണക്ടിക്കട്ട്: കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് അവസരങ്ങൾ തുറന്നുക്കാട്ടിക്കൊണ്ട് ഇന്തോ–അമേരിക്കൻ പ്രസ്ക്ലബും (ഐഎപിസി) ഇന്തോ–അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും സംയുക്‌തമായി നടത്തിയ ബിസിനസ് സെമിനാർ വേറിട്ടതായി.

മൂന്നാമത് ഇന്റർ നാഷണൽ മീഡിയ കോൺഫ്രൻസിനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന സെമിനാറിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മാധ്യമ, ബിസിനസ് പ്രതിനിധികൾ പങ്കടുത്തു. അമേരിക്കൻ നിക്ഷേപകർക്ക് കേരളത്തിൽ വൻ അവസരങ്ങളാണ് ഉള്ളതെന്ന് കർ

ണാടക മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ജെ. അലക്സാണ്ടർ പറഞ്ഞു.

ബിസിനസും മീഡയയും രണ്ടും ഇഴചേർന്നതാണ്. മാധ്യമങ്ങളിലൂടെ അമേരിക്കയിൽ വൻ അവസരങ്ങളാണ് കണ്ടെത്താൻ കഴിയുക. മാധ്യമങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ബിസിനസ് അവസരങ്ങൾ മികച്ചരീതിയിൽ പ്രയോജനപ്പെടുത്താവുന്നതാണെന്നും ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ പറഞ്ഞു.

നിക്ഷേപത്തിന് അനന്തസാധ്യതകളാണ് അമേരിക്കയിലുള്ളതെന്നും ഏതുമേഖലയിൽ വേണമെങ്കിലും അമേരിക്കയിൽ നിക്ഷേപം നടത്താമെന്നും മലയാളി ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോർജുകുട്ടി പറഞ്ഞു.

സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ബിസിനസ് തുടങ്ങുന്നതിനായി അമേരിക്ക നല്ല സഹായമാണ് ചെയ്യുന്നതെന്ന് ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജോസ് ജേക്കബ് പറഞ്ഞു. കേരളത്തിൽ നിന്ന് ധാരാളം ആളുകൾ അമേരിക്കയിൽ പണം മുടക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇവർക്കെല്ലാം പിന്തുണ നൽകുന്ന സാഹചര്യമാണ് അമേരിക്കയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് അജയ് ജേക്കബ്, ജോസ് ജേക്കബ്, പത്മകുമാർ, ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ കോശി ഉമ്മൻ, സുനിൽ ജോസഫ് കൂഴമ്പാല, അറ്റ്ലാന്റാ ചാപ്റ്റർ പ്രസിഡന്റ് ഡൊമനിക് ചാക്കോളാൻ, സാബു കുര്യൻ, സാജു കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഇശോ മോഡറേറ്ററായിരുന്നു.*

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം