ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു: കരുണയുടെ ധ്യാനം ഒക്ടോബർ 29, 30, 31 തീയതികളിൽ
Friday, October 14, 2016 3:42 AM IST
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ധ്യാനഗുരുവും കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡാനി ഒഎഫ്എം നയിക്കുന്ന കരുണയുടെ ധ്യാനം ബ്ലാഞ്ചാർഡ്സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ് ടൗൺ കമ്യൂണിറ്റി സെന്ററിൽ ഒക്ടോബർ 29, 30, 31 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടക്കും.

കരുണയുടെ ധ്യാനത്തിന്റേയും നവംബർ ഒന്നിന് (ചൊവ്വ) നടക്കുന്ന ഏകദിന യുവജന കൺവൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കരുണയുടെ ധ്യാനത്തിന്റെ ഉദ്ഘാടനം 29ന് രാവിലെ 10ന് His Excellency The Most Rev Charles John Brown (Apostolic Nuncio to Ireland) നിർവഹിക്കും. ചടങ്ങിൽ സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ സന്നിഹിതനായിരിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5.30 വരെയാണ് ധ്യാനം.

എട്ടു വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ധ്യാനം LITTLE PACE CHURCH , CLONEE യിലാണ് നടക്കുക. Phibblestown ൽ നിന്നും little pace church ലേക്ക് പ്രത്യേക ബസ് സൗകര്യം ഉണ്ടായിരിക്കും. മുതിർന്ന കുട്ടികളുടെ ധ്യാനം Phibblestown ലെ തന്നെ മറ്റു ഹാളുകളിൽ നടക്കും. അയർലൻഡലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം.

ധ്യാനത്തിന്റെ രജിസ്ട്രേഷനായി സഭയുടെ വെബ്സൈറ്റായ wwws.yromalabar.ieonline registration സൗകര്യം ലഭ്യമാണ്. രണ്ടു മിനുട്ടിൽ താഴെ സമയം കൊണ്ട് ഒരു കുടുംബത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് ഒരു റഫറൻസ് നമ്പർ ഇമെയിലിൽ അപ്പോൾത്തന്നെ ലഭിക്കും ഈ നമ്പർ ഉള്ളവർക്ക് ധ്യാന സ്‌ഥലത്തു രജിസ്ട്രേഷന്റെ തിരക്ക് ഒഴിവാക്കാവുന്നതാണ്.

ധ്യാനപരിപാടികൾ വിവിധ പ്രായപരിധിയിലുള്ളവർക്കായി തരംതിരിച്ചിരിക്കുന്നതിനാൽ എത്രയുംവേഗം രജിസ്റ്റർ ചെയ്യണമെന്ന് സീറോ മലബാർ സഭ ഡബ്ലിൻ ചാപ്ലിൻസ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണിചീരംവേലിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ബിനു ആന്റണി എന്നിവർഅറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ