ബെൽജിയം യാത്രകൾക്ക് കർശന നിയന്ത്രണം
Friday, October 14, 2016 3:44 AM IST
ഫ്രാങ്ക്ഫർട്ട്: ബെൽജിയത്തിലെ ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനും ജനജീവിതം സമാധാന പൂർണമാക്കാനും ബെൽജിയത്തിലേക്ക് വരുന്ന എല്ലാവർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.

ഫ്ളൈറ്റ്, ട്രെയിൻ, ബസ്, കാർ എന്നിവയിൽ ബെൽജിയത്തിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ ഉൾപ്പെടെ എല്ലാവരും തങ്ങളുടെ പേപ്പറുകൾ കാണിച്ച് സ്വയം വ്യക്‌തിത്വം ബോധ്യപ്പെടുത്തണം.

ബെൽജിയത്തിലേക്ക് വരുന്ന ഹൈവേകളിലും പ്രധാന റോഡുകളിലും ആയിരത്തിലധികം പുതിയ കാമറകൾ സ്‌ഥാപിച്ചു. ഈ കാമറകൾ വണ്ടികളുടെ രജിസ്ട്രേഷനും ഡ്രൈവറേയും കൃത്യമായി ഫോട്ടോയിൽ പകർത്തും. യൂറോപ്യൻ യൂണിയനും റെയിൽവേയും ബസ് കമ്പനികളും ഈ പുതിയ കർശന പരിശോധനകളിൽ ആശങ്ക പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ