ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരള പിറവി ആഘോഷം നവംബർ അഞ്ചിന്
Friday, October 14, 2016 3:44 AM IST
ഫിലഡൽഫിയ: വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയിൽ സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മുഖ്യ നേതൃത്വത്തിൽ പതിനാലാമത് കേരള ദിനാഘോഷം നവംബർ അഞ്ചിന് (ശനി) വൈകുന്നേരം അഞ്ചു മുതൽ അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ (10197 Northeast Ave, Philadelphiya, PA-19116) ആഘോഷിക്കുന്നു.

പ്രമുഖ വ്യക്‌തികളെ പങ്കെടുക്കുന്ന അറുപതാമത് കേരള പിറവി ആഘോഷം പൊതുസമ്മേളനത്തോടുകൂടി ആരംഭിക്കും. തുടർന്ന് മാധ്യമ മേഖലക്ക് നൽകിയിട്ടുളള സമഗ്ര സംഭവാനകളെ മാനിച്ച് വടക്കേ അമേരിക്കയിലെ പ്രമുഖ പത്രപ്രവർത്തകനായ ജോർജ് തുമ്പയിലിന് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മാധ്യമ പുരസ്കാരം സമ്മാനിക്കും. നൃത്ത വിദ്യാലയങ്ങളുടെ നൃത്തങ്ങൾ നുപുര ഡാൻസ് അക്കാദമി, അജി പണിക്കർ, ഭരതം ഡാൻസ് സ്കൂൾ, നിമ്മി ദാസ് പ്രമുഖ ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനം, മിമിക്രി തുടങ്ങിയ വ്യത്യസ്ത കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് ഫിലിപ്പോസ് ചെറിയാൻ (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം), ജോർജ് ഓലിക്കൽ (ചെയർമാൻ, കേരള ദിനാഘോഷം), ജോബി ജോർജ് എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി തോമസ് പോൾ, സുരേഷ് നായർ, അനൂപ് ജോസഫ്, ജീമോൻ ജോർജ്, അലക്സ് തോമസ്, സുധാ കർത്താ, തമ്പി ചാക്കോ, ജോസഫ് മാണി, രാജൻ ശാമുവൽ, മോഡി ജേക്കബ്, വിൻസന്റ് ഇമ്മാനുവൽ, രാജൻ കുര്യൻ, ജോർജ് നടവയൽ, റോണി വർഗീസ്, ബോബി ജേക്കബ്, റോയി സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.