സ്വർണരഥത്തിന്റെ സർവീസുകൾ റദ്ദാക്കി
Friday, October 14, 2016 4:00 AM IST
മൈസൂരു: പ്രതീക്ഷിച്ചയത്ര ബുക്കിംഗ് നടക്കാത്തതിനാൽ ദസറയ്ക്കായി ആരംഭിച്ച ആഡംബര ട്രെയിൻ സ്വർണരഥത്തിന്റെ മിക്ക സർവീസുകളും റദ്ദാക്കി. സന്ദർശകരില്ലാത്തതിനാൽ സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഈമാസം ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്. 10 ദിവസം സർവീസ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. കർണാടക വിനോദസഞ്ചാര വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കിയത്. രണ്ടു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 30,000 രൂപയാണ് നിരക്ക്.