പൊന്നോണം 2016
Friday, October 14, 2016 4:00 AM IST
ബംഗളൂരു: ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം പൊന്നോണം–2016 22, 23 തീയതികളിൽ രാവിലെ ഒമ്പതു മുതൽ ഹെന്നാഗരെ ഗേറ്റിനു സമീപമുള്ള എസ്എൽഎൻ ഭവനിൽ നടക്കും. കലാ–സാംസ്കാരിക, രാഷ്ര്‌ടീയ നേതാക്കളടക്കമുള്ള പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. വിവിധ കലാ–കായിക പരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള ഓപ്പൺ ക്രിക്കറ്റ് ടൂർണമെന്റും ഓപ്പൺ വടംവലി മത്സരവും ഇന്നും 16നുമായി ഹെബ്ബഗോഡി എസ്പിഎസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തും. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.