മിഷൻലീഗ് സ്‌ഥാപക ദിനാഘോഷം
Friday, October 14, 2016 4:00 AM IST
ബംഗളൂരു: മാണ്ഡ്യ രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ 70–ാം സ്‌ഥാപകദിനം ആഘോഷിച്ചു. ഒക്ടോബർ രണ്ടിന് ഹുളിമാവ് സാന്തോം ദേവാലയത്തിൽ നടന്ന ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. സജി പരിയപ്പനാൽ, മിഷൻലീഗ് ദേശീയ വൈസ് പ്രസിഡന്റ് മീര ജോർജ്, സെക്രട്ടറി മാത്യു തോമസ്, സിസ്റ്റർ ലൂസിയ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ നൂറോളം മിഷൻലീഗ് അംഗങ്ങളും പങ്കെടുത്തു.