ട്രാസ്ക് മഹോത്സവം 2016: ഒക്ടോബർ 21ന്
Friday, October 14, 2016 6:10 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പത്താം വാർഷികത്തോടനുബന്ധിച്ച് ദൃശ്യ ശ്രവ്യ വിസ്മയത്തിന് വേദി ഒരുക്കുന്നു. ഒക്ടോബർ 21ന് (വെള്ളി) വൈകുന്നേരം നാലു മുതൽ 10 വരെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ മൈതാൻ ഹവലിയിൽ നടക്കുന്ന മഹോത്സവം കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ വ്യവസായി സി.കെ. മേനോൻ വിശിഷ്‌ടാതിഥിയായിരിക്കും. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെയും കുവൈത്തിലെയും കേരളത്തിലെയും പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

റിപ്പോർട്ട്: സലിം കോട്ടയിൽ