സമസ്ത വനിത പഠന ക്ലാസ്: വില്ല്യാപ്പള്ളി ഉസ്താദ് ക്ലാസെടുക്കും
Friday, October 14, 2016 6:13 AM IST
മനാമ: സമസ്ത കേരള സുന്നിജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതകൾക്കായി മത പഠന ക്ലാസ് ഒക്ടോബർ 14ന് (വെള്ളി) രാത്രി എട്ടിന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പഠന ക്ലാസിന് നേതൃത്വം നൽകും. സ്ത്രീകൾക്ക് സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവരങ്ങൾക്ക്: +97339128941.