ഡോ. മുഹമ്മദ് ശുഹൈബ് നഗ്രമിക്ക് സ്വീകരണം നൽകി
Friday, October 14, 2016 8:20 AM IST
ദുബായ്: ഡോ. മുഹമ്മദ് ശുഹൈബ് നഗ്രമിക്ക് സ്വീകരണം നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സയ്ദ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ദുബായ് കെഎംസിസി നേതാക്കന്മാർ അദ്ദേഹം സ്വീകരിച്ചു. ദുബായി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. മുഹമ്മദ് ശുഹൈബ്.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ