നെതർലൻഡ്സിൽ അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കുന്നു
Friday, October 14, 2016 8:21 AM IST
ആംസ്റ്റർഡാം: ആത്മഹത്യ നിയമ വിധേയമാക്കാനൊരുങ്ങി നെതർലൻഡ്സ്. ദയാവധം നിയമവിധേയമാക്കിയതിലൂടെ ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് പുതിയ നിയമ ഭേദഗതി. അസിസ്റ്റഡ് സൂയിസൈഡ് എന്ന പേരിലാണ് നിയമ സാധുത നൽകുന്നത്.

എല്ലാ വിധത്തിലും ജീവിതം പൂർത്തിയായെന്ന് തോന്നുന്നവർക്ക് ജീവിതം അവസാനിപ്പിക്കാൻ അനുവാദം നൽകുക എന്നതാണ് ലക്ഷ്യം. ഇതു സംബന്ധിച്ച നിയമ നിർമാണത്തിനായി നിയമമന്ത്രി പാർലമെന്റിനെ സമീപിച്ചു. 2017ൽ നിയമം നടപ്പാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, സൂക്ഷ്മമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ആത്മഹത്യയ്ക്ക് അനുവാദം നൽകുകയുള്ളൂ എന്നും, ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നവർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള വഴിയൊരുക്കുമെന്നും നിയമമന്ത്രി അറിയിച്ചു.

ദയാവധത്തിന് 2002ൽ അനുവാദം നൽകിയ അന്നു മുതൽ രാജ്യത്ത് ഇതുസംബന്ധിച്ച് നിരവധി വിവാദങ്ങൾ തലയുയർത്തിയിരുന്നു. രോഗ പീഡകൾ കൊണ്ടും മറ്റും ജീവിതം തീർത്തും ദുസഹമായ അവസ്‌ഥയിൽ കഴിയുന്നവർക്കാണ് അന്ന് സർക്കാർ സഹായത്തോടെ മരിക്കാൻ അനുമതി നൽകിയത്. എന്നാൽ, മാനസികരോഗികളെയും ഇത്തരത്തിൽ വധിക്കുന്നതായി പരാതികൾ വ്യാപകമായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ