മാറത്തഹള്ളിയിലെ സെന്റ് ആന്റണീസ് ദേവാലയം കൂദാശ ചെയ്തു
Saturday, October 15, 2016 4:34 AM IST
ബംഗളൂരു: മാറത്തഹള്ളിയിലെ സെന്റ് ആന്റണീസ് ദേവാലയം ഒക്ടോബർ രണ്ടിന് ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. ബർണാഡ് മോറസ് കൂദാശ ചെയ്തു. വൈകുന്നേരം നാലിന് ദേവാലയാങ്കണത്തിൽ ഡോ. ബർണാഡ് മോറസിനെ വിശ്വാസികളും വൈദികരും ചേർന്ന് സ്വീകരിച്ച് ആനയിച്ചു. തുടർന്ന് കൂദാശാ കർമങ്ങൾ നടന്നു. മുൻ വികാരി ഫാ. റോബർട്ട് പുതിയ വികാരി ഫാ. ആന്റണി മഹേന്ദ്രന് ദേവാലയത്തിന്റെ താക്കോൽ കൈമാറി. ചടങ്ങുകൾക്കുശേഷം ആഘോഷമായ ദിവ്യബലിയും നടന്നു. മാറത്തഹള്ളിയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളുടെയും സമാധാനത്തിന്റെയും ആരാധനയുടെയും കേന്ദ്രമായി ദേവാലയം മാറുമെന്ന് ആർച്ച് ബിഷപ്പ് ഡോ. ബർണാഡ് മോറസ് സന്ദേശത്തിൽ പറഞ്ഞു. അരവിന്ദ് ലിംബാവലി എംഎൽഎയും ചടങ്ങുകളിൽ പങ്കെടുത്തു.