ഇന്റർ ബി–സ്കൂൾ ഡിബേറ്റ് മത്സരം നടത്തി
Saturday, October 15, 2016 4:35 AM IST
ബംഗളൂരു: സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന്റെ (എക്സ്ഐഎംഇ) നേതൃത്വത്തിൽ മരിയ ഫിലിപ് മെമ്മോറിയൽ ഇന്റർ ബി–സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ‘മുതലാളിത്ത വ്യവസ്‌ഥ അസമത്വം വളർത്തുന്നു’ എന്ന വിഷയത്തിൽ നടന്ന സംവാദമത്സരത്തിൽ കർണാടകയിലെ പത്ത് പ്രമുഖ ബി.സ്കൂളുകൾ പങ്കെടുത്തു. മുൻ ചീഫ് സെക്രട്ടറി ഡോ. ജെ. അലക്സാണ്ടർ മുഖ്യാതിഥിയായിരുന്നു. ബംഗളൂരു ഐഐഎം മുൻ ഡയറക്ടർ പ്രഫ. ജെ. ഫിലിപ്, എക്സ് ഐഎംഇ സെക്രട്ടറി സി.ജെ. കുഞ്ചെറിയ, എക്സ്ഐഎംഇ ഡയറക്ടർ പ്രഫ. മാത്യു മണിമല തുടങ്ങിയവർ സന്നിഹിതരായിരുന്നു. മത്സരത്തിൽ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് വിജയികളായി. വിജയികൾക്ക് 25,000 രൂപയും റോളിംഗ് ട്രോഫിയും നല്കി. ബംഗളൂരു ഐഐഎം റണ്ണേഴ്സ് അപ്പായി. ഐഐഎം ബംഗളൂരുവിലെ സ്വാതി ഗെരിയാനി മികച്ച പ്രാസംഗികയായി.