കോർക്ക് പ്രവാസി മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Saturday, October 15, 2016 6:41 AM IST
കോർക്ക്: അയർലൻഡിലെ കോർക്കിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ഒക്ടോബർ 10 ന് കോർക്കിലെ ബിഷപ്പ്സ്ടൗൺ GAA ഹാളിൽ സംഘടിപ്പിച്ചു. സാജൻ ചെറിയാൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിസ് ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് പുതിയ ഭാരവാഹികളായി സഞ്ജിത് ജോൺ (പ്രസിഡന്റ്), ജോർജ് ജോസ് (വൈസ് പ്രസിഡന്റ്), അനീഷ് സ്കറിയ (സെക്രട്ടറി), അജേഷ് ജോൺ (ജോ. സെക്രട്ടറി), ജിജോ രാജു (ട്രഷറർ), അശ്വിൻ ഫ്രാൻസിസ് (പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി വിത്സൺ വർഗീസ്, സാജൻ ചെറിയാൻ, കെ.സി. റോയി, രാജൻ വർഗീസ്, അനിൽ വർഗീസ്, സജോഷ് ജോയ്, മനോജ് വർഗീസ്, എബി തോമസ്, മനോജ് സുകുമാരൻ, റോജോ പുറപ്പന്താനം, ജയ്സ് ജോർജ്, സുരേഷ് കൃഷ്ണൻ, ബിജു പരമേശ്വരൻ, ബിനു തോമസ് എന്നിവരെയും തെരെഞ്ഞെടുത്തു.