ഐസിഎഫ് അന്തലൂസ് യൂണിറ്റ് സമ്മേളനത്തിന് ഉജ്‌ജ്വല സമാപനം
Saturday, October 15, 2016 6:44 AM IST
കുവൈത്ത് (ഖൈറവാൻ): ഐസിഎഫ് അന്തലൂസ് യൂണിറ്റ് സമ്മേളനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന പൊതുസമ്മേളനം വ്യത്യസ്ത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

സമ്മേളനം ഐസിഎഫ് നാഷണൽ കമ്മിറ്റി ട്രഷറർ അലവി ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. നിസാർ അധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി പ്രഭാഷണം നടത്തി. സിദ്ദീഖ് കായംകുളം, ഫൈസൽ പയ്യോളി, ഫർവാനിയ സെൻട്രൽ വൈസ് പ്രസിഡന്റ് അഷ്റഫ് മീനടത്തൂർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുതിയ രണ്ടു സാന്ത്വനം പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ