സംസ്കൃതി ഗരാഫ യൂണിറ്റ് സമ്മേളനം സമാപിച്ചു
Saturday, October 15, 2016 6:47 AM IST
ദോഹ: സംസ്കൃതി ഗരാഫ യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്കൃതി കേന്ദ്ര എക്സിക്യുട്ടീവ് അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ സമീർ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിഷ്ണു രവി അനുശോചന പ്രമേയവും മുൻ ജോ. സെക്രട്ടറി അൻസാരി കടയ്ക്കൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പ്രസിഡന്റ് എ.കെ. ജലീൽ, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അൻസാരി കടയ്ക്കൽ (പ്രസിഡന്റ്), ഷർമ്മിസ് ബംഗ്ളാവിൽ (സെക്രട്ടറി) നിസാർ മുഹമ്മദ്, കൃഷ്ണപ്രസാദ് (വൈസ് പ്രസിഡന്റുമാർ), വിഷ്ണു രവി, എൻ.പി. സജിത്ത് (ജോ. സെക്രട്ടറിമാർ) എന്നിവരേയും 20 അംഗ എക്സിക്യുട്ടീവിനേയും സമ്മേളനം തെരഞ്ഞെടുത്തു.