കൊളോണിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ നവംബർ ആറിന്
Saturday, October 15, 2016 8:10 AM IST
കൊളോൺ:ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗതമായി നടത്തിവരുന്ന പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാം ഓർമപ്പെരുന്നാൾ നവംബർ ആറിന് (ഞായർ) കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ ആഘോഷിക്കുന്നു.

ആഘോഷങ്ങളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിക്കും.

പെരുന്നാൾ ദിനമായ ഞായർ രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുർബാനയും രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്‌ഥപ്രാർഥനയും റാസയും നേർച്ചവിളമ്പും സമൂഹവിരുന്നും ഉണ്ടായിരിക്കും.

ആത്മീയ ശുശ്രൂഷകളിൽ പങ്കുചേർന്ന് വിശുദ്ധന്റെ മധ്യസ്‌ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ജർമൻ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി ഫാ.വിൽസൺ ഏബ്രഹാം അറിയിച്ചു.

വിവരങ്ങൾക്ക്: തോമസ് പഴമണ്ണിൽ (ട്രസ്റ്റി) 0221 962000, 0173 1017700, ജോൺ കൊച്ചുകണ്ടത്തിൽ(സെക്രട്ടറി) 02205 82915, 0163 7339681, ജിത്തു കുര്യൻ 0202 69358510, ശോശാമ്മ മത്തായി 0228 680710, കാണ്ടമ്മ ഐസക് 02232 941815.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ