സയിദ് ശിഹാബിനെ പുതു തലമുറ മാതൃകയാക്കണം: ഡോ. മുഹമ്മദ് ശുഹൈബ് നഗ്രമി
Saturday, October 15, 2016 8:11 AM IST
ദുബായ്: നാടിനോ സമൂഹത്തിനോ സമുദായത്തിനോ ഒരു പ്രതിബന്ധതയുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് നമ്മുടെ നാടിന്റെ ഭാവി അപകടത്തിലാണ് എന്നതിന്റെ സൂചനയാണെന്നും അത് മറികടക്കാൻ പ്രതിബന്ധത ഉള്ള തലമുറ വളർന്നു വരണമെന്നും അതിനു യുവതലമുറ സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം മാതൃകയാക്കണമെന്ന് ഡോ. മുഹമ്മദ് ശുഹൈബ് നഗ്രമി അഭിപ്രായപെട്ടു. ദുബൈ മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റി2016 ൽ തൻറെ സഹപാഠിയോടോത്തുള്ള കാലത്തെ ഓർമകൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹം കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും വ്യത്യസ്തനായിരുന്നു പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ ആശയങ്ങൾക്കും ചിന്തകൾക്കും പ്രശസ്തി വർധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് റാഷിദ് ഹോസ്പ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹോളി ഖുർആൻ മീഡിയ മേധാവി അഹമ്മദ് സായിദ്, എ.പി. ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡൻറ് ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു. സയിദ് ബഷീറലി ശിഹാബ് തങ്ങൾ, സയിദ് മുനവറലി ശിഹാബ് തങ്ങൾ, ഡോ. പി.എ ഇബ്രാഹിം ഹാജി, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ, പാറപ്പുറത്ത് മൊയ്തീൻ ഹാജി, അഷ്റഫ് താമരശേരി, സംസ്‌ഥാന കെഎംസിസി നേതാക്കളായ അഡ്വ: സാജിദ് അബൂബക്കർ, എ.സി. ഇസ്മായിൽ, മുസ്തഫ തിരൂർ, ആർ.ശുക്കൂർ എന്നിവർ സംബന്ധിച്ചു.


ലോക സമാധാനത്തിനായി എല്ലാവരും ഒരുമിച്ചുനിൽക്കണം: പ്രഫ. സജ്‌ജാദ് ഇബ്രാഹിം

ദുബായ്: ലോക രാജ്യങ്ങളിൽ ഉണ്ടയികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഏതെങ്കിലും ഒരു സമൂഹത്തിന്റേയോ സമുദായത്തിന്റേയോ മാത്രമല്ലെന്നും സമൂഹത്തിലാകമാനം സമധാനം സാധ്യമാകാൻ എല്ലാ ജന വിഭാഗവും മുന്നോട്ടുവരണമെന്നും അങ്ങനെവന്നാൽ നമ്മുടെ രാജ്യത്തിലെ പ്രതിസന്ധിയും പ്രയാസവും പരിഹാരമുണ്ടാകുമെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സെയൻസ് മേധാവി ഡോ. സജ്‌ജാദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിന്റെ ആദ്യ സെഷനായ അക്കാഡമിക് സെഷനിൽ ‘സയിദ് ശിഹാബ് മാനവികതയുടെ ഉപാസകൻ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് നടക്കുന്ന എല്ലാ വിപ്ലവത്തിനും പിന്നിൽ ഒരു രാഷ്ര്‌ടീയ ലക്ഷ്യമുണ്ടെന്നും മതം രഷ്ര്‌ടീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന ആധുനിക കാലഘട്ടത്തിലാണ് ശിഹാബ് തങ്ങളെ പോലെയുള്ളവരുടെ വീക്ഷണങ്ങളും പ്രവർത്തനങ്ങൾക്കും പ്രാധാന്യമർഹിക്കുന്നത്. ലോകരാജ്യങ്ങളിൽ ഇന്നുണ്ടായികൊണ്ടിരിക്കുന്ന അരക്ഷിതാവസ്‌ഥ മാറാൻ ലോക രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഉമറിന്റെ ഭരണം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജില്ലാ കെഎംസിസി നേതാക്കളായ മുസ്തഫ വേങ്ങര, ഇ.ആർ. അലി മാസ്റ്റർ, കെ.പി.എ. സലാം എന്നിവർ സംബന്ധിച്ചു.

സയിദ് ശിഹാബ് ഔട്ട് സ്റ്റാന്റിംഗ് പേഴ്സണാലിറ്റ2016 അവാർഡിന് അർഹരായ വേണു കുന്നപള്ളി (അത്താരിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീന സലിം (ജി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷാജി ഐക്കര (ഈഫൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്), എക്സലന്റ് സിഎസ്ആർ ആക്ടിവിറ്റീസ് അവാർഡ് 2016 (അൽ മുര്ഷിദി ഗ്രൂപ്പ്) എന്നിവർക്കുള്ള അവാർഡ് ഹോളി ഖുർആൻ മീഡിയ മേധാവി അഹമ്മദ് സായിദ് നൽകി. സയിദ് ശിഹാബ് ഇന്റർനാഷണൽ സമിറ്റിന്റെ രണ്ടാം സെഷനോട് അനുബന്ധിച്ചുകൊണ്ട് ജില്ലാ കെഎംസിസി മീഡിയ വിഭാഗം ‘സയിദ് ശിഹാബ് ഒരു സമകാലിക വായന’ എന്ന വിഷത്തിൽ ജില്ലയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ പ്രബന്ധ മത്സരത്തിൽ വിജയികളായ മുഹമ്മദ് ഹനീഫ് തളിക്കുളം, നസീർ ഗസാലി, സക്കീർ പാലത്തിങ്ങൽ എന്നിവർക്കുള്ള സമ്മാനം സയിദ് ബഷീറലി ശിഹാബ് തങ്ങൾ, സയിദ് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ വിതരണം ചെയ്തു. ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി പി.വി നാസർ, സെക്രട്ടറി കരീം കാലടി എന്നിവർ പ്രസംഗിച്ചു.

ജില്ലാ കെഎംസിസി നേതാക്കളായ നിഹ്മതുള്ള മങ്കട, വി.കെ. റഷീദ് താനൂർ അബൂബക്കർ ബി.പി. അങ്ങാടി,സിദ്ദീഖ് കാലൊടി, ഒ.ടി സലാം, കെ.എം. ജമാൽ, ഹംസു കാവണ്ണയിൽ,ജലീൽ കൊണ്ടോട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.