ലോസ്ആഞ്ചലസിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
Sunday, October 16, 2016 12:37 AM IST
കലിഫോർണിയ: വെസ്റ്റ് ആഡംസിലെ റസ്റ്ററന്റിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെടുകുയം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ജന്മദിനാഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് വെടിവയ്പുണ്ടായതെന്ന് ലോസ്ആഞ്ചലസ് പോലീസ് വക്താവ് പീറ്റർ വിറ്റിംഗം പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനേയും സ്ത്രീയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിനു പിന്നിൽ ഇനിയും ആളുകൾ ഉണ്ടെന്നും അവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അമ്പതിലധികം പേർ പങ്കെടുത്ത ചടങ്ങിനു നേരെയാണ് വെടിവയ്പുണ്ടായത്.

വാക്കു തർക്കത്തെ തുടർന്നു പുറത്തുപോയ പുരുഷനും സ്ത്രീയുമാണ് റസ്റ്ററന്റിൽ ഉണ്ടായിരുന്നവർക്കുനേരെ വെടിയുതിർത്തത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ