ഡാളസ് സൗഹൃദ വേദി ടാക്സ് സെമിനാർ നവംബർ 30ന്
Sunday, October 16, 2016 6:54 AM IST
ഡാളസ്: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയിൽ ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സാമ്പത്തിക വിഷയങ്ങളെ സംബന്ധിച്ച് കൂടുതൽ അറിവു പകരുവാൻ സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു.

നവംബർ 30ന് (ഞായർ) വൈകുന്നേരം അഞ്ചു മുതൽ രാത്രി ഏഴു വരെ കാരോൾട്ടൺ ജോസി ലൈനിലുള്ള സാബു ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിലാണ് സെമിനാർ.

പ്രഫ. ഫിലിപ്പ് തോമസ് സിപിഎ സെമിനാറിൽ ക്ലാസ് നയിക്കും. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളെ പറ്റിയും പുതുതായി ബിസിനസ് സംരംഭങ്ങൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കുവേണ്ടിയുമുള്ള വിദഗ്ധാഭിപ്രായങ്ങളും പങ്കുവയ്ക്കാവുന്നതാണ്.

ഡാളസ് സൗഹൃദ വേദി നടത്തുന്ന ടാക്സ് സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെക്രട്ടറി അജയകുമാറിനെ 972 900 3478 എന്ന നമ്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: എബി മക്കപ്പുഴ