അല മൂന്നാം വാർഷികം: സ്വാഗത സംഘം രൂപീകരിച്ചു
Sunday, October 16, 2016 6:54 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പുരോഗമന കലാസാഹിത്യ വേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാമത് വാർഷികത്തിന്റെ വിജയത്തിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

നവംബർ 26ന് (ശനി) വൈകുന്നേരം നാലിന് വൈറ്റ് പ്ലൈയിസിലുള്ള കോൺഗ്രഗേഷൻ കോൾ അമി (252 ടീൗിറ്ശലം അഢഋ) ഓഡിറ്റോറിയത്തിലാണ് വാർഷിക ആഘോഷം നടക്കുന്നത്. മുൻ കേരള വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വാർഷികത്തിന്റെ ഭാഗമായിരിക്കും.
ഓറഞ്ച് വർഗിലുള്ള സിതാർ പാലസ് റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. രവി പള്ള രക്ഷാധികാരിയായും ഡോ. ജേക്കബ് തോമസിനെ ജനറൽ കൺവീനറായും വിവിധ കമ്മിറ്റിയുടെ കൺവീനർമാരായി കെ.കെ. ജോൺസൻ, തഹസീൻ മുഹമ്മദ് (കലാപരിപാടികൾ), ടെറസൻ തോമസ്, കൊച്ചുമ്മൻ ജേക്കബ്, ഇ.എം. സ്റ്റീഫൻ (ഫിനാൻസ്), ഷോളി കുമ്പിളുവേലി, മനോജ് മഠത്തിൽ (മീഡിയ), രമേഷ് ബാബു, നിരേഷ് ഉമ്മൻ, തമ്പി തലപ്പള്ളിൽ (റിസപ്ഷൻ), ബഞ്ചമിൻ ജോർജ്, മാത്യു ഔസേപ്പ് (ഫുഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) എന്നിവരേയും തെരഞ്ഞെടുത്തു.

പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഡോ. രവി പിള്ള 201 970 7275, ഡോ. ജേക്കബ് തോമസ് 718 406 2541, ടെറസൻ തോമസ് 914 255 0176, കെ.കെ. ജോൺസൻ 914 610 1594.