ഹെറിഫോർഡിൽ സംയുക്‌ത തിരുനാളും ജപമാല സമാപനവും 30ന്
Sunday, October 16, 2016 6:56 AM IST
ഹെറിഫോർഡ്: ഹെറിഫോർഡ് ഔവർ ലേഡി ക്വീൻ ഓഫ് മാർട്ടേഴ്സ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്‌ത തിരുനാൾ ആഘോഷം ഒക്ടോബർ 30ന് നടക്കും.

ഉച്ചകഴിഞ്ഞ് 2.30ന് ഫാ. മാത്യു കോർനി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റു കർമം നിർവഹിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ ഫാ. ജോർജ് പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. ഫാ. അംബ്രോസ് മാളിയേക്കൽ സന്ദേശം നൽകും. തുടർന്നു തിരുനാൾ പ്രദക്ഷിണവും ജപമാല സമാപനവും നൊവേന, ലദീഞ്ഞ്, തിരുസ്വരൂപ വണക്കം, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവ നടക്കും.

തിരുനാളിന്റെ വിജയത്തിനായി ഫാ. ജിമ്മി പുളിക്കകുന്നേലിന്റെയും കൈക്കാരന്മാരായ ജോസഫ് ജോർജ്, പോൾ മാത്യു, സൈമൺ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

പള്ളിയുടെ വിലാസം: Our Lady, Queen of Martyrs, 101 Belmond Road, Hereford, HR2 7JR.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ