ഹൗൺസ്ലോയിൽ വാർഷിക ധ്യാനം ഒക്ടോബർ 17, 18 തീയതികളിൽ
Sunday, October 16, 2016 6:56 AM IST
ഹൗൺസ്ലോ: വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ കീഴിലുള്ള കുർബാന കേന്ദ്രമായ ഹൗൺസ്ലോയിൽ വാർഷിക ധ്യാനം ഒക്ടോബർ 17, 18 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും.

വൈകുന്നേരം ഏഴു മുതൽ രാത്രി 10.30 വരെ ഹൗൺസ്ലോയിലെ സെന്റ് മൈക്കിൾ ആൻഡ് സെന്റ് മാർട്ടിൻ കത്തോലിക്കാ ദേവാലയത്തിലാണ് ശുശ്രുഷകൾ. പ്രശസ്ത തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറും പ്രമുഖ വാഗ്മിയുമായ ഫാ. ജോസഫ് കണ്ടത്തിപറമ്പിലാണ് കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുക.

വിവരങ്ങൾക്ക്: ഫാ.സെബാസ്റ്റ്യൻ 07429307307, ടിജോ മാത്യു 07865639671

വിലാസം: സെന്റ് മൈക്കിൾ ആൻഡ് സെന്റ് മാർട്ടിൻ ചർച്ച്, 94 ബാത്ത് റോഡ്, ടി.ഡബ്ല്യു 3 3 ഇ.എച്ച്,ഹൗൺസ്ലോ.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ