ഡബ്ല്യുഎംസി ചലഞ്ചേഴ്സ് കപ്പ്: ബിൻസൺ–വിമർ, റെഡ്ഡി–റോജിൽ സഖ്യം ജേതാക്കൾ
Sunday, October 16, 2016 7:03 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും സംയുക്‌തമായി ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിൽ നടത്തിയ ഡബ്ല്യുഎംസി ചലഞ്ചേഴ്സ് കപ്പ് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റിൽ ലീഗ് വിഭാഗത്തിൽ ബിൻസൺ തമ്പി – വിമൽ വർഗീസ് സഖ്യം ജേതാക്കളായി. അജിത് ജോസ് – ഫിലിപ്സൺ ചെറിയാൻ സഖ്യത്തേയാണ് ഇവർ തോൽപ്പിച്ചത്.

ലെഷർ വിഭാഗത്തിൽ ശ്രീനിവാസ് റെഡ്ഡി – റോജിൽ സക്കറിയ സഖ്യം ജേതാക്കളായി. നവീൻ പോൾ – ജോഷി പൗലോസ് സഖ്യത്തെയാണ് ഇവർ തോൽപ്പിച്ചത്.

ജേതാക്കൾക്ക് ഡബ്ല്യുഎംസി ചലഞ്ചേഴ്സ് ട്രോഫിയും 250 യൂറോ കാഷ് പ്രൈസും സമ്മാനമായി ലഭിച്ചു. രണ്ടാം സ്‌ഥാനക്കാർക്ക് റണ്ണേഴ്സ് അപ്പ് ട്രോഫിയും നൂറ് യൂറോ കാഷ് പ്രൈസും ലഭിച്ചു.

സമാപന സമ്മാനദാന ചടങ്ങിൽ ഡബ്ല്യുഎംസി, ഡബ്ലിൻ ചലഞ്ചേഴ്സ് ക്ലബ് ഭാരവാഹികൾ ട്രോഫികളും സമ്മാന വിതരണം ചെയ്തു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ