സേവാകിരൺ ‘സൗണ്ട് ഫോർ സേവ’ ഫ്ളയർ പകാശനം ചെയ്തു
Monday, October 17, 2016 3:41 AM IST
കുവൈത്ത് സിറ്റി : സേവാദർശൻ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ‘സൗണ്ട് ഫോർ സേവ’ എന്നു പേരിട്ടിരിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

പ്രോഗ്രാം കൺവീനർ മോഹൻകുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് അജയകുമാറിൽ നിന്നും വിജയ്പാണ്ഠ്യ ഫ്ളയർ ഏറ്റുവാങ്ങി പ്രകാശന കർമം നിർവഹിച്ചു. ഉപദേശകസമിതിയംഗം കൃഷ്ണകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രശസ്തനായ വാദ്യകലാകാരനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കരുണ മൂർത്തി (തവിൽ) തുടങ്ങിയ ഉപകരണ സംഗീത പ്രതിഭകളുടെ വിസ്മയപ്രകടനവും ഈ ലൈവ് മെഗാ സ്റ്റേജ് പ്രോഗ്രാമിന് മേളക്കൊഴുപ്പേകും. ഫെബ്രുവരി 25–നു രാവിലെ പത്തിനു അബ്ബാസിയ മറീനഹാളിലാണ് മ്യൂസിക്കൽ പരിപാടി അരങ്ങേറുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ