വി.എൽ തോമസ് നിര്യാതനായി
Monday, October 17, 2016 3:43 AM IST
ലെസ്റ്റർ: കായൽ ഗ്രൂപ്പ് റെസ്റ്റോറന്റുകളുടെ ഉടമകളായ ലെസ്റ്ററിൽ താമസിക്കുന്ന ഡെന്നിസ് വഞ്ചിത്താനത്തിന്റെയും, ജെയ്മോൻ വഞ്ചിത്താനത്തിന്റെയും പിതാവ് വി. എൽ തോമസ് (85) നാട്ടിൽ നിര്യാതനായി. കോട്ടയം ജില്ലയിലെ രാമപുരം എടക്കോലി സ്വദേശിയാണ്. സംസ്കാരം പിന്നീട് എടക്കോലി സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ കൂന്തമറ്റത്തിൽ അച്ചാമ്മ. മറ്റു മക്കൾ: ബാബു, ഫ്രാൻസിസ്, ലില്ലി, സിൻസി. മരുമക്കൾ: തോമാച്ചൻ വട്ടുകുളം, മാത്തുക്കുട്ടി കടുതോടിൽ, ബീന, അനിത, ഷിജി, ജിഷ.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ