ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാഭിഷേക ശുശ്രൂഷകളുടെ വീഡിയോ പുറത്തിറക്കി
Monday, October 17, 2016 3:44 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്‌ഥാപനവും , പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകളുടെയും പ്രസക്‌ത ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പുറത്തിറങ്ങി. കേരള സഭയിലെ ഏറ്റവും പ്രശസ്തനായ ഗാന രചയിതാവും , സംഗീത സംവിധായകനും ഗായകനുമായ ഫാ. ഷാജി തുമ്പേച്ചിറയുടെ അവതരണത്തോടെ പുറത്തിറങ്ങിയ ഒരു മണിക്കൂറിൽ ഏറെ ദൈർഘ്യമുള്ള വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് സഭാ വാർത്തകൾ ഇദംപ്രഥമമായി അവതരിപ്പിച്ച എംജെ ടിവിയിൽ കൂടിയാണ്. ഫാ , ഷാജി തുമ്പേ ചിറയുടെ അവതരണത്തോടെ ഉള്ള വീഡിയോയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത് യുകെയിലെ ടോമിച്ചൻ കൊഴുവനാൽ ആണ്. വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക് ചെയ്യാം.

https://www.youtube.com/watch?v=KHpr3KizPz8

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ