വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു
Tuesday, October 18, 2016 5:45 AM IST
മക്ക: വിശുദ്ധ ക അബ കഴുകൽ ചടങ്ങ് ഞായർ രാവിലെ നടന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കർമങ്ങൾക്ക് നേതൃത്വം നൽകി. പനിനീരും സംസവും മിശ്രണം ചെയ്താണു കഅബ കഴുകിയത്.

സൗദ് ബിൻ അബ്ദുള്ള മൻസൂർ അൽ ജൽ വി രാജകുമാരൻ, ഷേഖ് സുദൈസ്, ഷേഖ് ഖുസൈം തുടങ്ങിയവരും മറ്റു വിവിധ രാഷ്ര്‌ട, നയതന്ത്ര പ്രതിനിധികളും പ്രമുഖ വ്യക്‌തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ