ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ തിരുനാൾ ഒക്ടോബർ 23ന്
Tuesday, October 18, 2016 5:46 AM IST
ഡബ്ലിൻ: ഇഞ്ചിക്കോർ സീറോ മലബാർ കൂട്ടായ്മയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാളും കുടുംബ യുണിറ്റുകളുടെ സംയുക്‌ത വാർഷികവും ഒക്ടോബർ 23ന് (ഞായർ) ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലിയോടെ തിരുക്കർമങ്ങൾക്ക് ആരംഭം കുറിക്കും. ഫാ. ബിനോയ് എസ്വിഡി, ഫാ.ആന്റണി ചീരംവേലിൽ എന്നിവർ മുഖ്യ കർമികത്വം വഹിക്കും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും നേർച്ചവിതരണവും നടക്കും.

വാർഷികദിനാഘോഷ പരിപാടികൾ വൈകുന്നേരം 5.45 ന് ഫാ. ആന്റണി ചീരംവേലിൽ ഉദ്ഘാടനം നിർവഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര സന്ദേശം നൽകും. തുടർന്നു കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും സമ്മാനദാനവും നടക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

തിരുനാൾ ആഘോഷങ്ങളിലും തുടർന്നു നടന്ന വാർഷികാഘോഷത്തിലേയ്ക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ ചാപ്ലിൻമാരായ ഫാ. ആന്റണി ചീരംവേലിൽ, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ