നോട്ടിംഗ് ഹാമിൽ മിഡ്ലാൻഡ്സ് റീജണൽ കലാമേള ഒക്ടോബർ 22ന്
Tuesday, October 18, 2016 5:51 AM IST
ലണ്ടൻ: മിഡ്ലാൻഡ്സ് മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ യുക്മ മിഡ്ലാൻഡ്സ് റീജണൽ കലാമേള ഒക്ടോബർ 22ന് (ശനി) നോട്ടിംഗ്ഹാമിൽ നടക്കും.

നോട്ടിഗ്ഹാം മലയാളി കൾചറൽ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേള റൂഷ് ക്ലിഫി ലെഷർ സെന്ററിലാണ് അരങ്ങേറുക. പതിനേഴ് അംഗ അസോസിയേഷനിൽനിന്നും 450ൽ പരം എൻട്രികൾ ലഭിച്ചു കഴിഞ്ഞു. കൃത്യമായ വിധി നിർണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതൽ ജനകീയമാക്കുന്നു എന്നതിന്റെ തെളിവാണ് മത്സരാർഥികളുടെ എണ്ണത്തിൽ വൻ വർധന.

രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് മുന്നു വേദികളിലായി മത്സരങ്ങൾ ആരംഭിക്കും. രാത്രി ഒൻപതോടെ മേള അവസാനിക്കും. മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി യുക്മ പ്രവർത്തകരുടെയും എൻഎംസിഎയുടെയും ഒരു വലിയ സംഘം പ്രവർത്തിച്ചുവരുന്നു.

വേദിയുടെ വിലാസം: RUSHCLIFE LEISURE CENTR BOUNDARY ROAD.